Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ സഞ്ചാരികള്‍ക്കായി വഴിയോര വിശ്രമകേന്ദ്രം പണിയും

തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 100 വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയസഭയെ അറിയിച്ചു.

എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നതിനായി പൊതുജനങ്ങളുടെ ഒരു കമ്മറ്റി രൂപീകരിയ്ക്കുമെന്നും പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി കര്‍മ്മ സമിതിയ്ക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു. നിയസഭയില്‍ ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വിഡിയോ ലൈബ്രറികളെ നിയന്ത്രിയ്ക്കുന്നതിനായി നിയമം കൊണ്ടുവരുമെന്ന് മറ്റൊരു സബ്മിഷന് കോടിയേരി മറുപടി നല്‍കി. വ്യാജ സിഡി വിപണനം പൂര്‍ണമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+