Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് എട്ടു ശതമാനം

തിരുവനന്തപുരം: കേരളത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് എട്ടു ശതമാനമാണെന്ന് സംസ്ഥാന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്.

വെളളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനു മുന്നോടിയായാണ് നിയമസഭയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ 19.26 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. നികുതിയേതര വരുമാനം 1112.62 കോടി രൂപയാണ്. പൊതുകടത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ധനക്കമ്മി 7534.54 കോടി രൂപയായി വര്‍ധിച്ചു. 5414 കോടിയാണ് റവന്യൂ കമ്മി. ഓരോ വര്‍ഷത്തെയും റവന്യൂ ചെലവ് 14.46 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

പദ്ധതിയേതര റവന്യൂ ചെലവില്‍ 10 വര്‍ഷത്തിനകം 15.13 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. മൂലധനചെലവ് പ്രതിവര്‍ഷം കുറയുന്ന പ്രവണതയാണ്.

സാമ്പത്തിക ബാധ്യത മൂലമുളള ആത്മഹത്യകളുടെ നിരക്ക് സംസ്ഥാനത്തു കൂടിയിട്ടുണ്ട്. കേരളത്തിന്റെ മദ്യ ഉപയോഗം ദേശീയ ശരാശരികളുടെ ഇരട്ടിയായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ധിച്ചപ്പോള്‍ കുട്ടികള്‍ക്കെതിരായവ കുറഞ്ഞതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+