കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഎല്‍ പട്ടിക: ഭേദഗതി ആവശ്യപ്പെട്ടുവെന്ന് പാലോളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദാരിദ്രരേഖയ്ക്ക് താഴെയുളളവരുടെ പട്ടിക തയ്യാറാക്കാനുളള ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി തദ്ദേശസ്വയം വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി നിയമസഭയിലറിയിച്ചു.

നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന തയ്യാറാക്കുന്ന പട്ടികയില്‍ നിരവധി ലക്ഷം ദരിദ്രരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി കൊണ്ടു വന്ന ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിനു മറുപടി നല്‍കുകയായിരുന്ന മന്ത്രി.

ദാരിദ്രരേഖയ്ക്ക് താഴെയുളളവരുടെ പട്ടികയില്‍ 10.26 ലക്ഷത്തിലേറെ ദരിദ്രരെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. ഇത് അനുസരിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുകയാണ്. പട്ടിക തയ്യാറാക്കുന്നതില്‍ കേന്ദ്ര നിര്‍ദേശം അംഗീകരിക്കണം.

ഇല്ലെങ്കില്‍ ഗ്രാമീണ വികസന പദ്ധതിയ്ക്കായി ലഭിക്കുന്ന കേന്ദ്ര സഹായം നഷ്ടമാക്കുമെന്നും പാലോളി അറിയിച്ചു. എന്നാല്‍ പട്ടികയില്‍ ഉള്‍പെടാത്ത ദരിദ്രര്‍ക്ക് സഹായമേല്‍ക്കാന്‍ സംസ്ഥാനത്തിന്റെ സാമ്പത്തികകഴിവനുസരിച്ച് പദ്ധതികള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

34 ലക്ഷത്തലധികം ജനങ്ങള്‍ സംസ്ഥാനത്ത് ദാരിദ്യ്രരേഖയ്ക്ക് താഴെയുണ്ട്. ബിപിഎല്‍ പട്ടിക തയ്യാറായി വരുകയാണെന്നും മന്ത്രി അറിയിച്ചു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X