വിഴിഞ്ഞം തുറമുഖം: പുതിയ ആഗോള ടെന്‍ഡര്‍ വിളിയ്ക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി നേരത്തേ വിളിച്ച ആഗോള ടെന്‍ഡറില്‍ ചൈനീസ് കമ്പനികല്‍ ഉള്‍പ്പെട്ടതിനാല്‍ സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് പുതിയ ടെന്‍ഡര്‍ വിളിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച ധനമന്ത്രി നിയസഭയില്‍ അവതരിപ്പിയ്ക്കുന്ന സംസ്ഥാന ബജറ്റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications