Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി അച്ചടക്കത്തിനു വിധേയമായേ പ്രവര്‍ത്തിക്കൂ: വി.എസ്

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കത്തിനു വിധേയമായാവും താന്‍ പ്രവര്‍ത്തിക്കുകയെന്ന് വി.എസ് അച്യുതാനന്ദന്‍.

അതിലൊരു കുറച്ചിലുമില്ല, മറിച്ച് അഭിമാനമേയുളളൂ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ചെയ്ത കാര്യങ്ങളെല്ലാം നല്ലതാണെന്ന് കരുതുന്നില്ല. ചില പിശകുകളും വന്നിട്ടുണ്ട്. പിശകുകള്‍ തിരുത്തും-വി.എസ് പറഞ്ഞു.

എഡിബി വായ്പ സംബന്ധിച്ച് പാര്‍ട്ടി ഇതുവരെയെടുത്ത നിലപാടില്‍ ഉണ്ടായ മാറ്റങ്ങള്‍ വി.എസ് നിയമസഭയില്‍ പ്രഖ്യാപിച്ചു. എഡിബി വായ്പയില്‍ പാര്‍ട്ടി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും അംഗീകരിച്ച് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സന്ദര്‍ഭം വന്നാല്‍ ഇനിയും ജനദ്രോഹ നയങ്ങള്‍ മാറ്റാന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തിനു എഡിബിയോടുളള താല്പര്യം എന്തുകൊണ്ടാണെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

എഡിബി വായ്പ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു.

ജപ്പാന്‍ കുടിവെളള പദ്ധതിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി ജനങ്ങളില്‍ നിന്നു ഈടാക്കുന്ന നികുതി കുറയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച ഉപസംഹരിച്ച് സംസാരിയ്ക്കുകയായിരുന്നു വി.എസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+