ബ്രിട്ടന്‍ ഇന്ത്യക്കാര്‍ക്കുള്ള വിസാ നിരക്ക് ഉയര്‍ത്തി
ലണ്ടന്‍: ഇന്ത്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് പോകുന്നവര്‍ക്കായുള്ള വിസാ നിരക്ക് ഉയര്‍ത്തി.
പുതിയ വിസാനിരക്ക് ഏപ്രില്‍ 1മുതല്‍ നിലവില്‍ വരും. സന്ദര്‍ശക വിസകള്‍ക്ക് 50 പൗണ്ട്( ഏകദേശം 4,250) രൂപമുതല്‍ 63 പൗണ്ട് വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്.
സ്റുഡന്റ്സ് വിസയ്ക്ക് ് 85 പൗണ്ടുമുതല്‍ 99 പൗണ്ട് വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റും ഹൈലി സ്കില്‍ഡ് മൈഗ്രന്റ് പ്രോഗ്രാം വിസ എന്നിവയുള്‍പ്പെടെയുള്ള ദീര്‍ഘകാല വിസയ്ക്കുള്ള നിരക്ക് 85 പൗണ്ട് മുതല്‍ 200 പൗണ്ട് വരെയാണ് വര്‍ദ്ധിയ്ക്കുക.
സെറ്റില്‍മെന്റ് വിസകള്‍ക്കാകട്ടെ 260 മുതല്‍ 500 പൗണ്ട് വരെ വര്‍ദ്ധനവുണ്ടാകും. ട്രാന്‍സിറ്റ് വിസാ നിരക്ക് 30 പൗണ്ടില്‍ നിന്നും 44 പൗണ്ട് ആയി ഉയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications