മുല്ലപ്പെരിയാറിന് ഭൂകമ്പ ഭീഷണിയില്ല: കപില്‍ സിബല്‍
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഭൂകമ്പ ഭീഷണിയില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബല്‍.
അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടെയുളള സ്ഥലങ്ങള്‍ക്ക് നിലവില്‍ ഭൂകമ്പ ഭീഷണിയില്ലെന്നാണ് മന്ത്രി അറിയിച്ചത്. ശാസ്ത്രീയ പഠനം നടത്തിയ ശേഷമാണ് ഇത് വിലയിരുത്തിയത്.
നാല് മേഖലകളായാണ് ഭൂകമ്പ ബാധിത പ്രദേശങ്ങളെ തരംതിരിച്ചെതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ രണ്ടാമത്തെ മേഖലയിലാണ് കേരളം ഉള്‍പ്പെടുന്നത്. അതിനാല്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ലോക്സഭയില്‍ എന്‍.എന്‍ കൃഷ്ണദാസിന്റെ ചോദ്യത്തിനു മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.












Click it and Unblock the Notifications