ഉത്സവത്തിനിയെയുണ്ടായ വെടിക്കെട്ടപകടത്തില്‍ കുട്ടി മരിച്ചു
തൃശ്ശൂര്‍: പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരു കുട്ടി മരിച്ചു.
നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് അപകടം നടന്നത്. തീകൊടുത്ത ഡൈന മുകളിലേയ്ക്ക് പോകുന്നതിന് പകരം ദിശമാറി പൊട്ടിയതുമൂലമാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്ഫോടനത്തിനിടയില്‍ തലയില്‍ ചീളുകള്‍ തറച്ചുകയറിയാണ് മിക്കവര്‍ക്കും പരുക്കേറ്റത്. മൃതദേഹം പലതായി ചിന്നിച്ചതറിയതിനാല്‍ മരിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications