Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് ഒറ്റനോട്ടത്തില്‍

138 കോടി കമ്മി.
റവന്യൂ കമ്മി 5251.16 കോടി.
റവന്യൂ വരവ് 21,445 കോടി.
റവന്യൂ ചെലവ് 26,669 കോടി.

ഫ്ലാറ്റ് കൈമാറ്റം നികുതി വിധേയമാക്കും.
1959ലെ സ്റാമ്പ് ആക്ട് ഭേദഗതി ചെയ്യും. 25 കോടി അധികവരുമാനം.
മോട്ടോര്‍ വാഹന കൈമാറ്റത്തിന് നികുതി.
ഇരുചക്രവാഹനം, മോട്ടോര്‍ കാറുകള്‍ എന്നിവക്ക് രജിസ്ട്രേഷന്‍ സമയത്ത് വിലയുടെ അടിസ്ഥാനത്തില്‍ ആറ് ശതമാനം നികുതി.
ഓട്ടോറിക്ഷകള്‍ക്ക് നികുതി വര്‍ദ്ധനവില്ല.
റോഡ് റോളറുകള്‍ക്ക് 10 ശതമാനം നികുതി വര്‍ദ്ധനവ്.

ഓഹരി വ്യാപാരത്തിന് സ്റാമ്പ് ഡ്യൂട്ടി.
മുക്തിയാറുകള്‍ക്ക് സ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചു.
ഒമ്പത് ചെക്പോസ്റുകളില്‍ വേ ബ്രിഡ്ജ്.
വാളയാറില്‍ സംയോജിത ചെക്പോസ്റ് സ്ഥാപിക്കും.
താത്കാലിക കച്ചവടം 25,000 രൂപ ഫീസ്.
മെറ്റല്‍ ക്രഷറുകള്‍ക്ക് കോമ്പൗണ്ടിംഗ് നിരക്ക് ഇരട്ടിയാക്കി. ഇതുവഴി മൂന്ന് കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് 15 ശതമാനം.

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക്
കൈകൊണ്ടുണ്ടാക്കുന്ന സോപ്പുകള്‍ക്ക് നികുതി കിഴിവിന് പരിധിയേര്‍പ്പെടുത്തി. പരിധി 25 രൂപ ലക്ഷം വരെ.
മരുന്നുകള്‍ക്ക് നാല് ശതമാനം വില്പനനികുതി.
സ്വര്‍ണവ്യാപാരികള്‍ക്ക് കോമ്പൗണ്ടിംഗ് നിര്‍ബന്ധമാക്കും.
മാര്‍ബിള്‍, ഗ്രാനൈറ്റ് വ്യാപാരികള്‍ക്കും കോമ്പൗണ്ടിംഗ്. നിരക്ക് 130 ശതമാനം.
മൊത്തം 71. 5 കോടിയുടെ നികുതിയിളവുകള്‍.

ആഹാരം, മദ്യം, മറ്റു സേവനങ്ങള്‍ എന്നിവയ്ക്ക് നികുതിയില്ല.
റബ്ബര്‍ ചെരിപ്പുകള്‍ക്ക് വില കുറയും.
കോണ്‍ക്രീറ്റ്, സിമന്റ് പൈപ്പുകളുടെ നികുതി 4 ശതമാനമായി കുറച്ചു.
ഹാന്റ്ലൂം ഉത്പന്നങ്ങളായ ബെഡ്ഷീറ്റുകള്‍, തലയിണ കവര്‍ എന്നിവക്ക് നികുതിയില്ല.
ഫ്ലൂറസന്റ് ലാബുകള്‍ക്ക് നികുതി നാല് ശതമാനമായി കുറച്ചു.

ശീതളപാനീയങ്ങള്‍ ഒഴിച്ചുള്ളവയുടെ നികുതി 12.5 ശതമാനമാക്കി.
കാര്‍ഷിക നികുതി കിഴിവ് തുടരും.
പാഴ് മരങ്ങളുടെ നികുതി 4 ശതമാനമായി കുറച്ചു.
വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള 20 ശതാനം കേന്ദ്ര വില്പന നികുതി പുന:സ്ഥാപിക്കും.
ആഡംബര നികുതി യുക്തിസഹമാക്കും.
3000 രൂപ വരെ വാടകയുള്ള കല്യാണ മണ്ഡപങ്ങള്‍ക്ക് നികുതിയില്ല.
200 രൂപ വരെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്ക് നികുതിയില്ല. 200-500 രൂപ വരെ 10 ശതമാനവും 500-100 രൂപ വരെ 15 ശതമാനവും നികുതി. ആയിരത്തിനു മേല്‍ 20 ശതമാനം.
പ്ലൈവുഡിന് വില കുറയും.

നികുതി കേസുകള്‍ തീര്‍ക്കാന്‍ ജില്ലാ അദാലത്തുകള്‍.
നികുതി റീഫണ്ടിന് അദാലത്ത്.
മുന്‍കാല പ്രാബല്യത്തോടെ സെയില്‍സ് ടാക്സ് രജിസ്ട്രേഷന്‍.
ബാങ്കുകള്‍ വഴി അടയ്ക്കാന്‍ സംവിധാനം.
20,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് ചെക്കോ ഡ്രാഫ്റ്റോ നിര്‍ബന്ധമാക്കും.

വാറ്റ് നികുതി വഴി 6000 കോടി സമാഹരിക്കും.
ഏറ്റവും നല്ല 100 നികുതി ദായകര്‍ക്ക് അവാര്‍ഡ് നല്‍കും.
സംസ്ഥാന വാറ്റ് കൗണ്‍സില്‍ പുന:സംഘടിപ്പിക്കും.
ലക്കി വാറ്റ് പദ്ധതിക്കയി 10 കോടി രൂപ.

പുതിയ ട്രഷറികള്‍ ആരംഭിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ നാല് ഗഡു ക്ഷാമബത്ത പിഎഫില്‍ ലയിപ്പിക്കും.
കെസ്എഫ്ഇ പുന:സംഘടിപ്പിക്കും.
റോഡുകളുടെ അറ്റക്കുറ്റപ്പണിക്ക 320 കോടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 20 കോടി.
ആലപ്പുഴ മെഡിക്കല്‍ കോളജിന് അഞ്ച് കോടി.

പെന്‍ഷന്‍ കുടിശികയ്ക്ക് എട്ട് ശതമാനം പലിശ.
കെഎസ്ആര്‍ടിസി 1000 ബസുകള്‍ വാങ്ങും.
25 രൂപയില്‍ അധികം വരുന്ന ബസ് ടിക്കറ്റുകള്‍ക്ക് ഒരു രൂപ സെസ്.
കെഎസ്ആര്‍ടിസിയുടെ നഷ്ടം അഞ്ച് കോടിയായി കുറയ്ക്കാന്‍ പാക്കേജ്.
മെട്രോ നഗര വികസന പദ്ധതിക്ക് 196 കോടി രൂപ.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് 50 കോടി.

കെഎസ്ആര്‍ടിസി നഷ്ടം കുറയ്ക്കും.
കെഎസ്ടിപിക്ക് 578 കോടി രൂപ.
പെരിയാര്‍ ആക്ഷന്‍ പ്ലാനിന് 24 കോടി.
നഗര വികസനത്തിന് 196 കോടി.
ടെക്നോപാര്‍ക്കിന് 11 കോടി.
കേരള ഷോപ്പിംഗ് ഫെസ്റിവലിന് 15 കോടി.
ഇന്‍പോപാര്‍ക്കിന് രണ്ട് കോടി.
ബേപ്പൂര്‍, അഴീക്കല്‍, തങ്കശേരി തുറമുഖവികസനത്തിന് 4.2 കോടി.
സ്റേറ്റ് ഹൈവേ വികസനത്തിന് മൂന്നര കോടി.

പാതിരാമണല്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും.
ടൂറിസം വികസനത്തില്‍ മലബാറിന് മുന്‍ഗണന.
ഐടി പാര്‍ക്കുകള്‍ക്ക് 10 കോടി രൂപ.
ദേശീയ നിലവാരത്തിലുള്ള ബയോ ടെക്നോളജി കോഴ്സ് കാര്‍ഷിക സര്‍വകലാശാലയില്‍.
വൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍.
കാര്‍ഷിക കടങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കലിന് 25 കോടി രൂപ കൂടി.
കോളജ് ലൈബ്രറി വികസനത്തിന 60 ലക്ഷം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി17 കോടി. ആവശ്യമെങ്കില്‍ കൂടുതല്‍ പണം ലഭ്യമാക്കും.
പി.ഭാസ്കരന്‍ സ്മാരകത്തിന് 25 ലക്ഷം.

വനിതാ കമ്മിഷന് 25 ലക്ഷം കൂടി.
പ്രത്യേക കുടുംബശ്രീ ഫണ്ട്.
സ്പോര്‍ട്സ് കൗണ്‍സിലിന് മൂന്ന് കോടി.
കണ്ണൂര്‍, എംജി, കൊച്ചി സര്‍വകലാശാലകള്‍ക്ക് 163 കോടി.
റെസിഡെന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 16 കോടി.
സൈലന്റ് വാലി സംരക്ഷണത്തിന് ഒരു കോടി.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 5 കോടി.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് ഒന്നര കോടി.
കായിക സിന്തന്റിക് ട്രാക്ക് നിര്‍മാണത്തിന് ഒന്നര കോടി.
പുതിയ എഞ്ചി. കോളജുകള്‍ക്ക് 2 കോടി.
തുളു അക്കാദമിക്ക് 20 ലക്ഷം.
തിരുവനന്തപുരത്ത് സ്ഥിരം ചലച്ചിത്രമേളാ വേദി.
എല്ലാ ക്ഷേമ പെന്‍ഷനും 10 രൂപ വര്‍ദ്ധിപ്പിക്കും.
സ്വയം തൊഴില്‍ ക്ലബ്ബുകള്‍ സ്ഥാപിക്കാന്‍ ഒരു കോടി.

ബീഡി വ്യവസായത്തിന് 50 ലക്ഷം.
കയര്‍മേഖലയ്ക്ക് 46 കോടി.
പോളിടെക്നിക്കുകള്‍ക്ക് 3.25 കോടി രൂപ.
കണ്ണൂര്‍ എഞ്ചി.കോളജിന് 25 ലക്ഷം.
കൈത്തറിക്ക് 25 കോടി.
ഖാദി ബോര്‍ഡിന് രണ്ട് കോടി.
ആര്‍സിസിക്ക് 9.5 കോടി.
വിവിധ അക്കാദമികള്‍ക്കായി 1.12 കോടി.
കരകൗശല വികസനത്തിന് 1 കോടി.

ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കും.
കുടിവെള്ള വിതരണത്തിന് വിവിധ പദ്ധതികള്‍.
ആലപ്പുഴ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് വികസിപ്പിക്കാന്‍ മൂന്ന് കോടി രൂപ.
മെഡിക്കല്‍ സര്‍വകലാശാല പ്രാഥമിക പ്രവര്‍ത്തനം തുടങ്ങും.
ദൂരദര്‍ശനിലൂടെ ശുചിത്വ പ്രചാരണ പരിപാടി.
കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ.
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്കോളര്‍ഷിപ്പുകള്‍.

വയനാട്, കാസര്‍കോഡ് ജില്ലകള്‍ക്ക് പ്രത്യേക പാക്കേജ്.
കയര്‍ഫെഡ് പുന:സംഘടിപ്പിക്കും. ഇതിനായി എട്ട് കോടി രൂപ.
കാര്‍ഷിക കടാശ്വാസ കമ്മിഷന് 160 കോടി രൂപ.
നെല്‍ക്കൃഷിക്ക് പ്രത്യേക പാക്കേജ്.
ഖാദി, ഗ്രാമവ്യവസായങ്ങള്‍ക്ക് 5 കോടി.
ബീഡി വ്യവസായത്തിന് 50 ലക്ഷം.
സൗജന്യചികിത്സയ്ക്കായി പാക്കേജ്.
കശുവണ്ടി കോര്‍പ്പറേഷനും കാപ്പക്സും ലാഭകരമാക്കും.

അടക്ക കൃഷിക്ക് പ്രത്യേക പാക്കേജ്.
5 വര്‍ഷം കൊണ്ട് പദ്ധതിയടങ്കലില്‍ 60 ശതമാനം വര്‍ദ്ധന.
നദീതട അതോറിറ്റികള്‍ക്ക് പണം വിലയിരുത്തി. നീര്‍ത്തട വികസന പദ്ധതി നടപ്പാക്കും.
വന്‍കിട, ഇടത്തരം ജലസേചന പദ്ധതികള്‍ക്കായി 115 കോടി.

വളര്‍ച്ചാലക്ഷ്യം 8.5 ശതമാനം
2001 ഓടെ റവന്യൂ കമ്മി ഇല്ലാതാകും
പെന്‍ഷന്‍, ക്ഷേമപദ്ധതി
റവന്യൂ, ധനകമ്മി വര്‍ദ്ധിക്കും
2006-07 പദ്ധതി ചെലവ് കുറഞ്ഞു.
വിലക്കയറ്റം കേന്ദ്രനയങ്ങളുടെ ഫലം
പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കും.
കാര്‍ഷിക, പരമ്പരാഗത മേഖല തകര്‍ച്ചയില്‍.
തിരുവനന്തപുരം: ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+