ബജറ്റ് നിരാശാജനകം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ക്രിയാത്മക നിര്‍ദേശങ്ങളൊന്നുമില്ലാത്ത ബജറ്റാണിതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്നും ചെന്നിത്തല പറഞ്ഞു.
ശരാശരി നിലവാരം മാത്രമുളളതാണ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് എന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ വിലയിരുത്തല്‍.
പുതിയ മാനേജ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ വികസനത്തിന് നടപടി കൈക്കൊളളുന്നതിനോ ബജറ്റിനായിട്ടില്ലെന്നും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications