Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് ഏകപക്ഷീയമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: മന്ത്രിസഭയിലും പുറത്തും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കൂട്ടുത്തരവാദിത്തമില്ലാത്ത ഏകപക്ഷീയമായ നീക്കങ്ങള്‍ നടത്തുന്നുവെന്ന് വ്യാഴാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.

എഡിബി കരാറുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഔദ്യോഗിക പക്ഷം വി.എസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. എഡിബികരാറിന് എല്‍ഡിഎഫും അംഗീകാരം നല്‍കിയശേഷം മന്ത്രിസഭയില്‍ വീണ്ടും വിയോജിപ്പ് പ്രകടിപ്പിച്ചതിനെയാണ് ഔദ്യോഗിക പക്ഷം ചോദ്യം ചെയ്തത്.

എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികള്‍ അടങ്ങുന്ന മന്ത്രിസഭയില്‍ സിപിഎം നേതൃത്വത്തിലെ ഭിന്നത പ്രകടമാക്കിയത് അപമാനകരമായെന്ന നിലപാടാണ് മന്ത്രിമാരില്‍ ചിലര്‍ പ്രകടിപ്പിച്ചത്. പാര്‍ട്ടിയും ഇടതുമുന്നണിയും എഡിബി കരാര്‍ അംഗീകരിച്ചശേഷവും വി.എസ് ഇത്തരത്തിലൊരു നീക്കം നടത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് വിലയിരുത്തപ്പെട്ടു.

മന്ത്രിസഭായോഗത്തിന്റെ തലേദിവസം ക്യാബിനറ്റിന്റെ പാര്‍ട്ടി ഫ്രാക്ഷന്‍ ചേര്‍ന്നു കരാര്‍ അംഗീകരിയ്ക്കാന്‍ തരുമാനിച്ച കാര്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി. തന്റെ അഭിപ്രായം മന്ത്രിസഭായോഗത്തില്‍ അറിയിക്കാന്‍ ശ്രമിയ്ക്കുകമാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് ഇതിന് വി.എസ് നല്‍കിയത്.

പാര്‍ട്ടി അച്ചടക്കത്തിന് വിധേയനായി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം വി.എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ നിലപാട് തന്നെയാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിലും പ്രകടിപ്പിച്ചത്.

സര്‍ക്കാറും പാര്‍ട്ടിയും കൂട്ടുത്തരവാദിത്തത്തോടുകൂടി മുന്നോട്ടുപോകണമെന്ന കര്‍ശനമായ നിര്‍ദ്ദേശം ഒരിക്കല്‍ക്കൂടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+