കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂടും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് നിരക്ക് വര്‍ദ്ധിക്കും. 25 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തെ തുടര്‍ന്നാണിത്.
കെഎസ്ആര്‍ടിസിയുടെ നഷ്ടം അഞ്ച് കോടിയായി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.
ബജറ്റിലെ പുതിയ നികുതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആഡംബര വാഹനങ്ങള്‍, ജെസിബി, കൈത്തറി ഇതര തുണിത്തരങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവക്ക് വില കൂടും.
പ്ലാസ്റിക് ചെരിപ്പ്, കോണ്‍ക്രീറ്റ്-സിമന്റ് പൈപ്പ്, ഫ്ലൂറസന്റ് ലൈറ്റ്, ഹാന്‍വീവ് തുണിത്തരങ്ങള്‍, പ്ലൈവുഡ് എന്നിവയുടെ വില കുറയും.












Click it and Unblock the Notifications