Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ ടൂറിസ രംഗത്തു കേരളത്തിനു വന്‍ മുന്നേറ്റം

തിരുവനന്തപുരം: അടുത്ത മൂന്നു വര്‍ഷത്തിനകം ഏകദേശം ഒരു ലക്ഷം മെഡിക്കല്‍ ടൂറിസ്റുകളെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

പ്ലാസ്റിക് -കോസ്മറ്റിക് സര്‍ജറി , ദന്തചികില്‍സ, ശബ്ദ തെറാപ്പി, വണ്ണം കുറയ്ക്കാനുളള ചികില്‍സ, കാല്‍മുട്ട് ശസ്ത്രക്രിയ, സൗന്ദര്യ ചികില്‍സ തുടങ്ങിയവയ്ക്കായി കേരളത്തിലെ പ്രമുഖ ആശുപ്രതികളില്‍ ചികില്‍സയ്ക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.

കൊച്ചിയില്‍ മാര്‍ച്ച 23-26 വരെ നടക്കുന്ന രണ്ടാമത് സംസ്ഥാന ആരോഗ്യ ടൂറിസം( കെടിഎച്ച്) മേള നടക്കും. ടൂറിസം വകുപ്പും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

രാജ്യത്തകത്തുനിന്നും വിദേശത്തുനിന്നുമായി 1000 പേര്‍ മേളയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷക്കുന്നത്. ഇതില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ആരോഗ്യ-വിനോദസഞ്ചാരമേഖലയില്‍ നിന്നുളള ടൂര്‍ ഓപ്പറേറ്റുമാര്‍, ആരോഗ്യ വിനോദസഞ്ചാര ആസൂത്രകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും കെടിഎച്ച് ചെയര്‍മാന്‍ ഫിലിപ്പ് അഗസ്റിന്‍ അറിയിച്ചു.

100ലേറെ വിപണനക്കാര്‍ മേളയില്‍ പങ്കെടുക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചികില്‍സയ്ക്കായി കേരളത്തിലെത്തുന്ന വിദേശീയരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 15,000 വിദേശീയര്‍ വിവിധ ചികില്‍സകള്‍ക്കായി കേരളത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടെന്നും അഗസ്റിന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+