കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരൂരില്‍ ഒരാള്‍ക്ക് വെട്ടേറ്റു

  • By Staff
Google Oneindia Malayalam News

മലപ്പുറം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന തീരൂരില്‍ വീണ്ടും ഒരാള്‍ക്ക് വേട്ടേറ്റു.

പരിയാപുരം സ്വദേശിയായ അന്‍സാര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേജസ് പത്രത്തിന്റെ ഏജന്റും വിതരണക്കാരനുമായ അന്‍സാര്‍ 2005 മാര്‍ച്ചില്‍ ഓട്ടോറിക്ഷയില്‍ വടിവാളുകള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ്.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ദിവസങ്ങളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന തിരൂരില്‍ ഒരുമാസത്തെ സമാധാനപരമായ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപകറെയ്ഡ് നടത്തുകയും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇവിടെ ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X