ദിശാബോധമില്ലാത്ത ബജറ്റ് : ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ പുതിയ ബജറ്റ് യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ആദ്യ ബജറ്റിലെ വാഗ്ദാനങ്ങള്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇതിന് ന്യായീകണം നല്‍കാന്‍ ധനമന്ത്രി ബാദ്ധ്യസ്ഥനാണ്- ആദ്ദേഹം പറഞ്ഞു.
ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികളെ ബജറ്റില്‍ അട്ടിമറിച്ചത് ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മയാണ്. വിലക്കയറ്റത്തെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. കൂടുതല്‍ സമയവും രാഷ്ട്രീയം പറയുന്നതിനാണ് ധനമന്ത്രി വിനിയോഗിച്ചത്.
പാര്‍പ്പിട പദ്ധതി തുക മൂന്നിലൊന്നായി വെട്ടിക്കുറച്ചു. മലയോര മേഖലയുടെ വികസനത്തിന് പദ്ധതികളില്ല. ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതിയിളവ് പിന്‍വലിച്ചത് സാധാരണക്കാര്‍ക്ക് കടുത്ത ആഘാതമായിരിക്കും നല്‍കുക-അദ്ദേഹം കുറ്റപ്പെടുത്തി.
ബജറ്റവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications