മികച്ച നികുതി ദായകര്‍ക്ക് പുരസ്കാരം നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച നികുതി ദായകര്‍ക്ക് പുരസ്കാരം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
5300 കോടിയ്ക്ക് മുകളില്‍ ലഭിയ്ക്കുന്ന വാറ്റിന്റെ ഒരു ശതമാനം വ്യാപാരി ക്ഷേമത്തിനായി നല്‍കും. വാറ്റ് വരുമാനം രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. നികുതി നടപടി ക്രമങ്ങള്‍ ലഘൂകരിയ്ക്കും. വാറ്റ് കൗണ്‍സില്‍ പുന:സംഘടിപ്പിയ്ക്കും-മന്ത്രി അറിയിച്ചു.
ലക്കിവാറ്റ് നവീകരിയ്ക്കുന്നതിനായി 10 കോടി രൂപ വകയിരുത്തുകയും ഗ്രീന്‍ കാര്‍ഡ് പരിധി 20 ലക്ഷമായി താഴ്ത്തുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications