സ്വാശ്രയ ഫീസ്: തീരുമാനം മാര്‍ച്ച് 12നു ശേഷം
തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച് ജസ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റി മാര്‍ച്ച് 12ന് ശേഷം തീരുമാനമെടുക്കും.
12ന് കമ്മിറ്റിയുടെ യോഗം കൊച്ചിയില്‍ നടക്കും. കമ്മിറ്റി വ്യാഴാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. വിവിധ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഫീസ് ഘടന കമ്മിറ്റി വിലയിരുത്തി.
മെഡിക്കല്‍ കോളജുകള്‍ ഫീസ് ഘടന സമിതിയെ അറിയിച്ചിട്ടില്ല. 28 എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റുകള്‍ 50,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് ഫീസ് ആവശ്യപ്പെട്ടത്. 13 നഴ്സിംഗ് കോളജുകള്‍ 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഫീസ് ഘടനയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ ഫീസ് ഘടന തയ്യാറാക്കിവരികയാണെന്നും അടുത്തയാഴ്ച ഇത് കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്നും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് പോള്‍ അറിയിച്ചു.












Click it and Unblock the Notifications