മെഡിക്കല്‍ സര്‍വ്വകലാശാല: പ്രാഥമിക പ്രവര്‍ത്തനത്തിന് 3 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വ്വകലാശാല സ്ഥാപിയ്ക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ മൂന്ന് കോടിരൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ആലപ്പുഴ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനെ കേന്ദ്രനിലവാരത്തിലേക്ക് ഉയര്‍ത്താനും കണ്ണൂരില്‍ പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനം നിര്‍ബന്ധമാക്കാന്‍ നിയമം കൊണ്ടുവരും. സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്കും സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കും.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ വിളിയ്ക്കും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിയ്ക്കാന്‍ എംഡി റസിഡന്‍ഷ്യല്‍ സംവിധാനം നടപ്പാക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനായി 20 കോടി, ആയുര്‍വേദ കോളജിന്റെ വികസനത്തിന് 2.5 കോടി, ആശുപത്രികളിലെ പുതിയ കെട്ടിടങ്ങള്‍ക്ക് 34 കോടി എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഇതുകൂടാതെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ്, പാലക്കാട് വിക്ടോറിയ കോളജ് എന്നീ കോളജുകളുടെ വികസനത്തിനായി പ്രത്യേക ധനസഹായം നല്‍കും.
കേരള കലാമണ്ഡലത്തിന്റെ വികസനത്തിന് ഒരു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്‍ജിനീയറിംഗ് കോളജുകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications