Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ 36 സഹസ്രകോടിപതികള്‍, ജപ്പാനില്‍ 24 മാത്രം

ന്യൂയോര്‍ക്ക്: വികസിതരാജ്യമായ ജപ്പാനിലുളളതിനേക്കാളേറെ സഹസ്രകോടിപതികള്‍ വികസ്വര രാജ്യമായ ഇന്ത്യയിലുണ്ടെന്ന് ഫോര്‍ബ്സ് മാസിക. ഇന്ത്യയില്‍ 36 സഹസ്രകോടിപതികളും അവര്‍ക്ക് 191 ബില്യന്‍ ഡോളര്‍ ആസ്തിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജപ്പാന് 24 സഹസ്രകോടിപതികളും അവര്‍ക്ക് 24 ബില്യന്‍ ഡോളര്‍ ആസ്തിയുമുണ്ട്. അങ്ങനെ ഏഷ്യയില്‍ ജപ്പാനെ പിന്തളളി ഇന്ത്യ ധനികപട്ടികയില്‍ മുന്നിലെത്തി.

നേരത്തെ ജപ്പാനായിരുന്നു ആധിപത്യം. ഇന്ത്യന്‍ വംശജരില്‍ ലക്ഷ്മി മിത്തലാണ് ഏറ്റവും വലിയ ധനാഡ്യന്‍. 32 ബില്യന്‍ ഡോളറാണ് മിത്തലിന്റെ ആസ്തി.

അതി ധനികരുടെ പട്ടികയില്‍ ഇന്ത്യക്കാരൊടൊപ്പം തന്നെ റഷ്യക്കാരുമുണ്ട്. ഫോര്‍ബ്സ് മാഗസിന്റെ 2007 സഹസ്രകോടിപതി പട്ടികയിലാണ് ഇന്ത്യക്കാരും റഷ്യക്കാരുമായ യുവ ധനികര്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

വന്‍മുന്നേറ്റം റഷ്യ സഹസ്രകോടിപതി പട്ടികയില്‍ നടത്തിയത്. യു എസിനും ജര്‍മ്മനിക്കും തൊട്ട് പിന്നില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് റഷ്യ നേടിയെടുത്തത്.

മൈക്രോസോഫ്റ്റ് അധ്യക്ഷന്‍ ബില്‍ ഗേറ്റ്സ് തുടര്‍ച്ചയായ 13ാം തവണയും ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആസ്തി 56 ബില്യന്‍ ഡോളര്‍.

ഇത്തവണ ധനികരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 793 പേരാണ് ഉണ്ടായിരുന്നത് എങ്കില്‍ 946 പേരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. അതായത് 19 ശതമാനം വര്‍ദ്ധനവ്. ഈ ധനികരുടെ മൊത്തം ആസ്തിയിലും 35 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇപ്പോള്‍ മൊത്ത ആസ്തി 3.5 ട്രില്യന്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+