പ്രേമാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
കഴക്കൂട്ടം: നിരന്തരമായി നടത്തിയ പ്രണയാഭ്യര്‍ത്ഥനകള്‍ നിരസിച്ച യുവതിയുടെ കൈകാലുകള്‍ അറുപതുകാരന്‍ വെട്ടിമുറിച്ചു.
മേനംകുളം കാര്‍മല്‍ ആശ്രമത്തിന് സമീപം അശ്വതി ഭവനില്‍ അശ്വതി(18)യ്ക്കാണ് വെട്ടേറ്റത്. അയല്‍വീട്ടിലെ താമസക്കാരനായ ശശി (60)യെ പൊലീസ് അറസ്റുചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള ഇടവഴിയില്‍ വെച്ചാണ് ശശി അശ്വതിയെ വെട്ടിയത്. ഇരു കൈകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയില്‍ അശ്വതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രേമാഭ്യര്‍ത്ഥനയുമായി വന്ന് ശല്യപ്പെടുത്തിയെന്ന് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയതിനാണ് യുവതിയെ വെട്ടിയതെന്ന് ശശി പൊലീസില്‍ പറഞ്ഞു.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അശ്വതി എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിന് പോകുന്ന വഴിയില്‍ വച്ചാണ് ആക്രമണത്തിനിരയായത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേയ്ക്കും ശശി ഓടി മറഞ്ഞിരുന്നു.
മക്കളും കൊച്ചുമക്കളുമുള്ള ശശിയുടെ ശല്യം സഹിക്കാന്‍ കഴിയാതെയാണ് അശ്വതിയുടെ പിതാവ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്ച ഇയാളുടെ വീട്ടിലെത്തിയ പൊലീസ് ശശിയോട് സ്റേഷനില്‍ എത്താന്‍ പറയാന്‍ ബന്ധുക്കളെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് ശശി ആക്രമണം നടത്തിയത്.
സംഭവത്തിന് ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഇയാളെ അറസ്റുചെയ്തത്. ശശിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications