Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനരംഗത്തെ ചുവടുമാറ്റം ലക്ഷ്യം: ധനമന്ത്രി

തിരുവനന്തപുരം: വികസനമേഖലയിലെ ചുവടുമാറ്റം ലക്ഷ്യമിട്ടുളള ബജറ്റാണ് ഈ വര്‍ഷത്തെതെന്നു ധനമന്ത്രി ഡോ. ഐസക്ക് തോമസ്. തിരുവനന്തപുരം പ്രസ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അടുത്ത അഞ്ചു വര്‍ഷത്തേക്കുളള വികസന കാഴ്ച്ചപ്പാട് ബജറ്റിലുണ്ട്. ബജറ്റ് തയ്യാറാക്കുമ്പോള്‍ കൂടുതല്‍ സമയം നീക്കിവച്ചത് വ്യാപാരികള്‍ക്കാണെന്നും ഐസക്ക് പറഞ്ഞു.

മറ്റെവിടെ നിന്നും വായ്പ ലഭിക്കാത്തതിനാലാണ് എഡിബിയില്‍ നിന്നു വായ്പ എടുക്കേണ്ടി വന്നത്. സ്വകാര്യമേഖലയ്ക്ക് പങ്കാളിത്വം നല്‍കുന്നതു പൊതുമുതല്‍ കൊളളയടിക്കാനുളള ലൈസന്‍സായി കരുതരുതെന്നും മന്ത്രി അറിയിച്ചു.

അതിനിടെ വികസനത്തിന് തടസ്സം സാമ്പത്തിക പ്രശ്നങ്ങളല്ല മറിച്ച് ഫയലുകള്‍ ഒപ്പിടാന്‍ മടിക്കുന്ന ഉദ്യോഗസ്ഥരാണെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയിലെ വണ്ടാനത്ത് തുടങ്ങുന്ന ഇലക്ട്രോണിക്സ് ലൈബ്രറിയുടെ ഉദ്ഘാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. ഇത്തരം ഉദ്യോഗസ്ഥര്‍ രാജി വച്ചു പുറത്തു പോകണമെന്നും സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+