പോസ്റ് ഓഫീസുകളില്‍ ഇനി മുതല്‍ ഇന്‍സ്റന്റ്് മണി ഓര്‍ഡര്‍ സേവനം
കൊച്ചി: ഇന്‍സ്റന്റ് മണി ഓര്‍ഡര്‍ സര്‍വ്വീസ് കേരളത്തിലെ എല്ലാ പോസ്റ് ഓഫീസുകളിലും ഇനി മുതല്‍ ലഭ്യമാക്കുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ജിപിഒ, തൈക്കാട്, നെയ്യാറ്റില്‍ക്കര, കൊല്ലം, കരുനാഗപ്പളളി തുടങ്ങി സംസ്ഥാനത്തെ 21 പോസ്റ് ഓഫീസുകളിലേ നിലവില്‍ ഈ സേവനം ലഭിക്കുന്നുളളു.
1,000 രൂപ മുതല്‍ 50,000 രൂപ വരെയുളള ഇടപാടുകള്‍ ഇതു വഴി നടത്താം. 150 രൂപയാണ് ഏറ്റവും കുറഞ്ഞ കമ്മീഷന്‍ തുക.
ഓരോ 5000 രൂപയ്ക്കും 20 രൂപ വീതം കൂടുതലായി ഈടാക്കും. പണമയച്ച ആളില്‍ നിന്നു 16 അക്കമുളള രഹസ്യനമ്പര്‍ അറിഞ്ഞ ശേഷം ഈ സേവനം നിലവിലുളള ഏതു പോസ്റ് ഓഫീസില്‍ ചെന്നാലും ഉടനടി പണം ലഭിക്കും. തിരിച്ചറിയുന്നതിനായി വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡോ ഡ്രൈവിങ് ലൈസന്‍സോ ഒപ്പം കൊണ്ടു പോകണം.












Click it and Unblock the Notifications