ചോദ്യപേപ്പര്‍ ദേശീയപാതയില്‍
ആലപ്പുഴ: പ്രൈമറി ക്ലാസിലെ ചോദ്യപേപ്പറുകള്‍ ഹൈവേയില്‍ നിന്നു കണ്ടെടുത്തു. സര്‍വ ശിക്ഷ അഭിയാന്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ആലപ്പുഴ ദേശീയ പാതയില്‍ നിന്ന് കിട്ടിയത്.
തിരുവനന്തപുരത്തു നിന്നു കോഴിക്കോടെക്ക് മിനി ലോറിയില്‍ കൊണ്ടു പോകും വഴി റോഡില്‍ വീണു പോയതാണെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്നാം ക്ലാസിലേയും നാലാം ക്ലാസിലേയും 2000ത്തോളം ചോദ്യപേപ്പറുകളാണ് കണ്ടുകിട്ടിയത്.
കണക്ക്, അറബി ചോദ്യപേപ്പറുകളാണ് ആലപ്പുഴയിലെ കായംകുളത്തു നിന്നും കരിയിലകുളങ്ങര വരെ റോഡില്‍ വീണത്. ചോദ്യപേപ്പര്‍ കെട്ടി വയ്ക്കാതിരുന്നതാണ് റോഡില്‍ വീഴാന്‍ കാരണമെന്നറിയുന്നു.
ഈ ചോദ്യപേപ്പറുകള്‍ വീണ്ടും അച്ചടിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications