Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിയാരം മെഡിക്കല്‍ കോളജ്: എം.വി രാഘവന്‍ ഹര്‍ജി നല്‍കി

കൊച്ചി: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി ചെയര്‍മാന്‍ എം.വി രാഘവന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രത്യേക ദൂതന്‍ മുഖാന്തരം സഹകരണ രജിസ്ട്രാര്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു.

2002 ജൂലൈ 11ന് ചുമതലയേറ്റ ഭരണസമിതിയുടെ കാലാവധി 2007 ജൂലൈ 11ന് അവസാനിയ്ക്കും. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടത്താന്‍ നിലവിലുള്ള ഭരണ സമിതി തീരുമാനമെടുത്ത് പ്രമേയത്തിന്റെ പകര്‍പ്പ് സഹകരണ രജിസ്ട്രാര്‍ക്ക് അയച്ചുകൊടുത്തെങ്കിലും ആവശ്യം നിരസിയ്ക്കുകയായിരുന്നു.

ഭരണ സമിതിയുടെ കാലാവധി തീരാന്‍ അഞ്ചുമാസം കൂടിയുള്ളതിനാല്‍ ഉടന്‍ തിരഞ്ഞെടുപ്പു വേണ്ടെന്നാണ് രജിസ്ട്രാര്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

റിട്ടേണിംഗ് ഓഫീസറെ നിയമിച്ച് തിരഞ്ഞെടുപ്പിന് നടപടിയെടുക്കുന്നതിന് പകരം രജിസ്ട്രാര്‍ അത് നിരസിച്ച് ഉത്തരവിറക്കിയെന്നും നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ ഈ നടപടിയില്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം നിയമപരമാണെന്നു പ്രഖ്യാപിയ്ക്കാനും തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറെ നിയമിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+