ലാഭത്തില്‍ മുന്നില്‍ കെഎസ്ഇബി, നഷ്ടത്തില്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങളില്‍ 56 എണ്ണം നഷ്ടത്തിലും 32 എണ്ണം ലാഭത്തിലുമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളില്‍ മുമ്പന്‍ കെഎസ്ഇബിയ്ക്കാണ്. 101.26 കോടിയാണ് ലാഭം. ബിവറേജസ് കോര്‍പ്പറേഷന്‍ 48.23 കോടി രൂപയുടെ ലാഭവുമായി രണ്ടാം സ്ഥാനത്താണ്. 44.14 കോടിയുമായി കെഎസ്എഫ്ഇ മൂന്നാം സ്ഥാനത്തും.
നഷ്ടകണക്കുമായി കിതച്ചതില്‍ കെഎസ്ആര്‍ടിസി തന്നെയാണു കേമന്‍. 104.27 കോടിയാണ് കോര്‍പ്പറേഷന്‍ വരുത്തി വച്ച നഷ്ടം. വാട്ടര്‍ അതോറിറ്റി 46.18 കോടിയുടെയും ഹൗസിംഗ് ബോര്‍ഡ് 41.69 കോടിയുടെ നഷ്ടവുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു












Click it and Unblock the Notifications