പോലീസുകാര്‍ രഹസ്യഫയല്‍ നോക്കി; കണ്ണൂര്‍ രക്ഷയ്ക്കെത്തി
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗത്തില്‍ ഫയല്‍ നോക്കിയ മൂന്നു പോലീസുകാരെ ജീവനക്കാര്‍ പിടികൂടി മേലുദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. ഡ്യൂട്ടി സമയത്തിനു മുന്‍പു രഹസ്യ ഫയല്‍ നോക്കിയതിനാണ് ഇവര്‍ പിടിയിലായത്.
എന്നാല്‍ തങ്ങള്‍ കണ്ണൂരില്‍ നിന്നെത്തിയവരാണെന്നു പറഞ്ഞതോടെ അവിടെയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഐജി കൂടുതല്‍ വിശദീകരണം ചോദിക്കാതെ ഇവരെ വിട്ടയച്ചുവെന്നാണ് വാര്‍ത്ത.
പക്ഷേ, അതിലൊരു അഡീഷനല്‍ എസ്ഐ താന്‍ ആഭ്യന്തരമന്ത്രിയുടെ ഉദ്യോഗസ്ഥവൃത്തത്തില്‍ പെട്ടയാളാണെന്നു വെളിപ്പെടുത്തിയതിനാലാണ് ഇവരെ വിട്ടയച്ചതെന്നാണു ജീവനക്കാരുടെ വാദം.












Click it and Unblock the Notifications