തട്ടേക്കാട് അപകടത്തില്‍ മരിച്ചവര്‍ക്കായി സ്മാരകം ഉയരുന്നു
കോതമംഗലം: തട്ടേക്കാട് ബോട്ടപകടത്തില്‍ മരിച്ചവര്‍ക്കായി ദുരന്തഭൂമിയില്‍ സ്മാരകമണ്ഡപം പണിയുന്നു.
ദുരന്തത്തില്‍ മരിച്ച 15 വിദ്യാര്‍ത്ഥികളുടെയും മൂന്ന് അധ്യാപകരുടെയും പേരുകള്‍ ആലേഖനം ചെയ്ത മണ്ഡപം ഒരുക്കുന്നത് താലൂക്ക് പൗരസമിതിയാണ്. ഇതിന്റെ ഉദ്ഘാടനം ഞായറാഴ്ച 10 മണിയ്ക്ക് പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള നിര്‍വ്വഹിയ്ക്കും.
അങ്കമാലി എംഎല്‍എ അഡ്വ. ജോസ് തെറ്റയില്‍, താലൂക്ക് പൗരസമിതി പ്രസിഡന്റ് പൗലോസ് തങ്കച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications