എഡിബി: സന്തുഷ്ടരല്ലെന്ന് സിപിഐ
ദില്ലി: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എഡിബി വായ്പ വാങ്ങുന്നതില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് സിപിഐ.
വിദേശവായ്പയോട് സിപിഐയ്ക്ക് എതിര്‍പ്പില്ലെങ്കിലും അത് സംസ്ഥാനത്തിന്റെ പരമാധികാരം നഷ്ടപ്പെടുത്തുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാവരുതെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് രണ്ടു ദിവസത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എഡിബിയുമായി കരാര്‍ ഉണ്ടാക്കിയതിന്റെ വിശദാംശങ്ങള്‍ സിപിഐയുടെ കേരള ഘടകത്തില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബര്‍ദന്‍ പറഞ്ഞു. ഈ വിഷയം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications