പോലീസുകാര്‍ ഏറ്റുമുട്ടി: അഞ്ചു മരണം
ദില്ലി: മധ്യദില്ലിയിലെ ദരിയാഗഞ്ചിലുളള പൊലീസ് ക്വാര്‍ട്ടേഴ്സില്‍ പോലീസുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സിക്കിം സായുധ പോലീസിലെ ഒരു പോലീസുകാരന്‍ നടത്തിയ വെടിവെയ്പിനെ തുടര്‍ന്നാണ് അഞ്ചു പേരും മരിച്ചത്.
ദേനാ ബാങ്ക് ട്രഷറിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സിക്കിം പോലീസിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം. ജയ്സിങ് സുബ എന്ന പോലീസ് കോണ്‍സ്റബിളാണ് വെടിയുതിര്‍ത്തത് എന്ന അറിവായിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
സംഭവത്തിനു കാരണമായ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മധ്യ ഡല്‍ഹിയില്‍ പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന് സമീപമാണ് സംഭവമുണ്ടായത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അനേഷ്വണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications