എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ അംബാസഡറായി മോഹന്‍ലാല്‍
തിരുവനന്തപുരം: ചലച്ചിത്രതാരം മോഹന്‍ലാല്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നടപ്പാക്കിവരുന്ന എച്ച്ഐവി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഗുഡ്വില്‍ അംബാസഡറാകും.
എച്ച്ഐവി നിയന്ത്രണ സന്ദേശങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലെത്തിക്കാനുളള വിവിധ ആശയവിനിമയ പരിപാടികളില്‍ ഭാഗഭാക്കാകുന്നതു കൂടാതെ എച്ചഐവി ബാധിതരോടുളള അവഗണനയും വിവേചനവും ഇല്ലാതാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളിലും ലാല്‍ പങ്കാളിയാകും.
ആരോഗ്യമന്ത്രി പി.കെ ശ്രീമതി തിങ്കളാഴ്ച ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിക്കും. എച്ച്ഐവി നിയന്ത്രണ സന്ദേശങ്ങള്‍ ഉള്‍ക്കൊളളിച്ച് ലാല്‍ അഭിനയിച്ച വീഡിയോ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം മോഹന്‍ലാല്‍ നിര്‍വഹിക്കും.












Click it and Unblock the Notifications