Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃദ്ധ സത്രീകളുടെ കൊല: ബന്ധു കസ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരി പാനൂര്‍ മുക്കില്‍ പീടികയില്‍ രണ്ടു വൃദ്ധസ്ത്രീകളുടെ കൊലയുമായി ബന്ധപ്പെട്ട് ഇവരുടെ ബന്ധുവിനെ പൊലീസ് കസ്റഡിയിലെടുത്തു.

നബീസു, ആമിന എന്നിവരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അവരുടെ ഇളയ സഹോദരിയുടെ മകന്‍ മമ്മു(38) വിനെ പൊലീസ് കസ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് താഴെക്കുനിയില്‍ നബീസു(70) ഇവരുടെ മൂത്ത സഹോദരി ആമിന(72) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടഞ്ഞു കിടന്ന വീട് നാട്ടുകാര്‍ ചവിട്ടി തുറക്കുകയായിരുന്നു. ഭര്‍ത്താക്കന്മാര്‍ മരിച്ചതിനു ശേഷം ഇവര്‍ ഒരുമിച്ചായിരുന്നു താമസം. സാധാരണ അയല്‍വക്കത്തുനിന്നാണ് ആമിന രാവിലത്തെ ഭക്ഷണം കഴിക്കാറ്.

സമയം കഴിഞ്ഞിട്ടും അവരെ കാണാത്തതിനെത്തുടര്‍ന്ന് അടുത്ത വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ആമിന കട്ടിലിന് മുകളിലും നബീസു നിലത്തും മരിച്ചുകിടക്കുകയായിരുന്നു.

ഇരുവരുടെയും വയറിനാണ് വെട്ടേറ്റത്. അടുക്കളയിലും പുറത്തേയ്ക്കുളള വഴിയിലും രക്തം ചിതറിക്കിടക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+