റോഡില്‍ ചോദ്യക്കടലാസ്: 3 പേര്‍ക്ക് സസ്പെന്‍ഷന്‍
ആലപ്പുഴ : സര്‍വ്വശിക്ഷാ അഭിയാന്‍ ചോദ്യക്കടലാസുകള്‍ റോഡില്‍ ചിതറിവീണ സംഭവത്തില്‍ മൂന്നു ജീവനക്കാരെ സസ്പെന്റ് ചെയ്തു.
ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെട്ടതിനാല്‍ പുതിയ ചോദ്യപ്പേപ്പറുകള്‍ അച്ചടിക്കാനും തീരുമാനമായി.
ചോദ്യപ്പേപ്പര്‍ അച്ചടിച്ച ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററിലെ സ്റോറിന്റെ ചുമതലയുളള അന്‍വര്‍, സതീഷ് കുമാര്‍, ജോസ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍.
അച്ചടിയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്ക് കൊണ്ടു പോയ ചോദ്യപ്പേപ്പറുകള്‍ ആലപ്പുഴ ജില്ലയിലെ കൊറ്റുകുളങ്ങരയിലാണ് ദേശീയപാതയില്‍ ചിതറി വീണത്. മൂന്നാം ക്ലാസിലെ മലയാളം, കണക്ക്, അറബിക് എന്നിവയുടെയും നാലാം ക്ലാസിലെ അറബിക്കിന്റെയും ചോദ്യങ്ങള്‍ ലോറിയില്‍ നിന്നും കെട്ടു പൊട്ടി താഴെ വീഴുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് റിപ്രോഗ്രാഫിക് സെന്റര്‍ എംഡി സ്ഥലത്തെത്തി പരിശോധന നടത്തുകയും വാഹനം തിരിച്ച് തിരുവനന്തപുരത്തെത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications