Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട് സിറ്റി : തന്ത്രപരമായി സിപിഎം

തിരുവനന്തപുരം : ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുളള ടീകോമിന്റെ കടുംപിടിത്തം തുടരുന്നതിനിടെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ സിപിഎം തന്ത്രപരമായി നീങ്ങുന്നു.

പാര്‍ട്ടിയുടെ ചട്ടക്കൂടിനുളളില്‍ നിന്നുളള വിട്ടുവീഴ്ചകള്‍ നല്‍കിയാല്‍ മതിയെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം സംസ്ഥാനക്കമ്മിറ്റിയില്‍ വ്യക്തമാക്കി. ഈ നിലപാടില്‍ നിന്നു കൊണ്ട് ടീകോമുമായി ചര്‍ച്ച തുടരാനാണ് നീക്കം. എഡിബി വിവാദം മൂലമുണ്ടായ തിരിച്ചടി സ്മാര്‍ട്ട് സിറ്റിയില്‍ നികത്താനാണ് നീക്കം.

പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായി ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ടീകോം ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും അതിനു വഴങ്ങേണ്ടെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎം.

കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാനക്കമ്മിറ്റിയുടെ തീരുമാനം അതാണ് വ്യക്തമാക്കുന്നത്. ഈ ഒറ്റക്കാര്യത്തില്‍ത്തട്ടി പദ്ധതി നഷ്ടപ്പെടരുതെന്ന് പരസ്യമായി പറയുമ്പോഴും തങ്ങളുടെ നിലപാട് ടീകോം അധികൃതരെ കൊണ്ട് അംഗീകരിപ്പിക്കാനാവുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി നിര്‍മ്മിക്കുന്നതിന് വേണ്ട ഭൂമി പാട്ടത്തിന് നല്‍കാമെന്ന നിലപാടാണ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയ്ക്കും ഉളളത്. എന്നാല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുന്നു എന്ന് തോന്നാത്ത വിധത്തില്‍ ടീകോമുമായി അനൗപചാരിക ചര്‍ച്ച തുടരാന്‍ സര്‍ക്കാരിനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഹനിക്കാതെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന വിലയിരുത്തലാണ് കമ്മിറ്റി നടത്തിയത്.

കഴിഞ്ഞ യുഡിഎഫ് കാലത്തെ കരാറില്‍ നിന്നും കാതലായ മാറ്റങ്ങള്‍ ടീകോമിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്‍ഫോപാര്‍ക്ക് കൈമാറുന്ന വിഷയത്തില്‍ത്തന്നെ രാഷ്ട്രീയമായ മേല്‍ക്കൈ പാര്‍ട്ടിക്ക് നേടാനായി.

ഓഹരി പങ്കാളിത്തം ഒന്‍പതില്‍ നിന്ന് ഇരുപത്തി ആറ് ശതമാനമായി ഉയര്‍ത്താനും ഭൂമിക്ക് മാര്‍ക്കറ്റ് വില ഈടാക്കാനും കഴിഞ്ഞത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ നേട്ടമായി പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്.

എഡിബിക്കാര്യത്തില്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങി എന്ന ആക്ഷേപത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് തങ്ങള്‍ പറയും പോലെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കാനായാല്‍ ഒറ്റയടിക്ക് രണ്ട് നേട്ടങ്ങളാണ് ഉണ്ടാവുക.

വികസന വിരുദ്ധര്‍ എന്ന ആക്ഷേപം കഴുകിക്കളയുന്നതിനോടൊപ്പം പാര്‍ട്ടി താല്‍പര്യങ്ങള്‍ ബലികഴിക്കുന്നു എന്ന യാഥാസ്തിക പക്ഷത്തിന്റെ വിമര്‍ശനത്തെയും ചെറുക്കാം. പദ്ധതി ഏറ്റെടുക്കാന്‍ മറ്റു പ്രമുഖ കമ്പനികള്‍ തയ്യാറായി രംഗത്തുളളതും സിപിഎമ്മിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+