സര്‍വകലാശാലകളിലെ തസ്തികകളില്‍ ഉടന്‍ നിയമനം: വി.എസ്
കോട്ടക്കല്‍: കേരളത്തിലെ സര്‍വകലാശാലകളില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനങ്ങള്‍ അടിയന്തിരമായി നടത്താനുളള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍.
സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുയായിരുന്നു വി.എസ്. സര്‍വകലാശാലകളുടെ ഭരണസംവിധാനങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യമായി കൈകടത്തുകയില്ലെന്ന് വി.എസ് പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകളെ ഏകീകരിക്കാനും സംയുക്ത സമ്മേളനങ്ങള്‍ നടത്താനുമുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സര്‍വകലാശാലകള്‍ വിവാദകേന്ദ്രങ്ങളായി മാറുകയാണെന്നും വി.എസ് വിമര്‍ശിച്ചു.
ആസൂത്രണ ബോര്‍ഡ് അദ്ധ്യക്ഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications