സദര്‍ ബസാറില്‍ തീപിടുത്തം: 250 കുടിലുകള്‍ നശിച്ചു
ദില്ലി: തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ സാദര്‍ ബസാറില്‍ വന്‍തീപിടുത്തമുണ്ടായി.
ഞായറാഴ്ച രാത്രി 11.50 നുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് പൊള്ളലേല്‍ക്കുകയും ചേരിയിലുള്ള 250 കുടിലുകള്‍ കത്തിനശിയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ ആളുകള്‍ക്ക് അപായമുള്ളതായി റിപ്പോര്‍ട്ടില്ല. പൊള്ളലേറ്റയളെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല്പതിലേറെ അിശമനയൂണിറ്റുകളെത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. കോടികളുടെ നഷ്ടമുണ്ടായ തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications