തട്ടേക്കാട് അപകടം: സഹായധനം വിതരണം ചെയ്തു
എളവൂര്‍: തട്ടേക്കാട് ബോട്ടപകടത്തില്‍ മരിച്ച 18പേരുടെ ബന്ധുക്കള്‍ക്കായുള്ള സഹായധനം വിതരണം ചെയ്തു.
എളവൂര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഹാളില്‍ ഞായറാഴ്ച വൈകീട്ട് മന്ത്രി എസ്. ശര്‍മയാണ് സഹായധനം വിതരണം ചെയ്തത്. രണ്ടര ലക്ഷം രൂപയുടെ ചെക്കാണ് ഓരോരുത്തര്‍ക്കും നല്‍കിയത്.
മരിച്ച 15വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമായി സ്മാരകം നിര്‍മ്മിക്കാന്‍ പ്രൊജക്ട് തയ്യാറാക്കാന്‍ കിറ്റ്കോയെ ഏല്‍പ്പിച്ചതായി മന്ത്രി അറിയിച്ചു.
പ്ലാനും എസ്റിമേറ്റും തയ്യാറായാല്‍ നിര്‍മ്മാണം തുടങ്ങും. ഹാള്‍, കിന്റര്‍ ഗാര്‍ട്ടന്‍, ഗ്രന്ഥശാല, സ്മൃതി മണ്ഡപം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
20 മിനിറ്റ് നേരം നീണ്ടുനിന്ന പരിപാടിയില്‍ അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാകളക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് , സ്കൂള്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്യന്‍ തോട്ടുങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications