Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് സമരത്തിനൊരുങ്ങുന്നു

കൊച്ചി: സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് തുറന്ന സമരത്തിനൊരുങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

ഇതിന്റെ ആദ്യപടിയായി മാര്‍ച്ച് 22ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ സംഘടിപ്പിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശ സ്വകാര്യ മൂലധനത്തിന്റെയും സ്വകാര്യ പൊതുമേഖലാ കൂട്ടുസംരംഭങ്ങളുടെയും കാര്യത്തില്‍ സിപിഎമ്മിന് നയവ്യക്തതയില്ല. ഇതുതന്നെയാണ് സംസ്ഥാനത്തെ വികസനപ്രതിസന്ധിയ്ക്ക് കാരണം. അതുകൊണ്ടുതന്നെയാണ് ബജറ്റ് വികസനോന്മുഖമല്ലാതായതും. കേന്ദ്രത്തിലെ പുതിയ സാമ്പത്തിക സമീപനങ്ങളുടെ വെളിച്ചത്തില്‍ മന്ത്രി തോമസ് ഐസക് ചില പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഗുണ്ടാസംഘങ്ങളുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവരുകയാണ്. 10മാസം കൊണ്ട് 125 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും കര്‍ഷക ദുരിതാശ്വാസത്തിന് നടപടിയെടുത്തില്ല.

വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വട്ടംകറക്കുകയാണ്. ക്ഷേമനിധി ബോര്‍ഡ് വഴി ഖജനാവിലെ പണം പാര്‍ട്ടിയ്ക്കായി ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നുണ്ട്- ചെന്നിത്തല ആരോപിച്ചു.

യുഡിഎഫ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതമൂലമാണ് എഡിബി വായ്പയെടുക്കേണ്ടിവന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും നായനാര്‍ സര്‍ക്കാറിന്റെ കാലത്തുതന്നെ എഡിബിവായ്പയെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+