പൊലീസ് സേനയില്‍ 607 ക്രിമനലുകള്‍: ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ 607 പേര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയസഭയെ അറിയിച്ചു.
ലോക്കല്‍ പൊലീസ് സ്റേഷനുകളില്‍ എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരില്‍ 43പേരും ക്രമസമാധാനമേഖലയില്‍ ജോലിചെയ്യുന്ന 84പേരും ഗുരുതരമായ ക്രമിനില്‍കേസുകളില്‍ പ്രതികളാണ്.
ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്- മന്ത്രി വിശദീകരിച്ചു. ജോസഫ് പുതുശ്ശേരിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കൈവശമുള്ള തോക്കിന് കേന്ദ്ര ആഭ്യന്തരവകുപ്പ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് കോടിയേരി രേഖാമൂലം നിയമസഭയെ അറിയിച്ചു.
പൊലീസ് സേനയില്‍ എസ്ഐമുതല്‍ മുകളിലേയ്ക്കുള്ളവര്‍ ഉപയോഗിക്കുന്ന തോക്കാണ് വിജയന്റെ കൈവശമുള്ളത്. മുന്‍ മന്ത്രി എം.വി രാഘവന്‍ അനധികൃതമായാണ് തോക്ക് കൈവശം വെച്ചിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.












Click it and Unblock the Notifications