Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊഴിയൂര്‍ പീഡനക്കേസ്: പ്രതിയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പൊഴിയൂര്‍ ബാലികാ പീഡനക്കേസ് പ്രതി സെബാസ്റ്യനെ(26) തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി ജ്യോതീന്ദ്രനാഥ് വധശിക്ഷയ്ക്ക് വിധിച്ചു.

2000 ഓഗസ്റിലാണ് പൊഴിയൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സെബാസ്റ്യന്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതശരീരം പൊഴിയൂര്‍ എവിഎന്‍ കനാലില്‍ എറിയുകയായിരുന്നു. കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചിരുന്നു.

ഇത്തരം ക്രൂരമായ കുറ്റം ചെയ്ത പ്രതി സമൂഹത്തിന് ആപത്താണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൂന്തുറ സ്വദേശിയായ സെബാസ്റ്യന്‍ 1993ന് ശേഷം രജിസ്റര്‍ ചെയ്യപ്പെട്ട മറ്റ് മൂന്ന് കേസുകളില്‍ക്കൂടി പ്രതിയാണ്.

ഇതില്‍ ഒന്ന് 2001ല്‍ പൂന്തുറ പള്ളിമേടയില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നുവെന്ന കേസാണ്. ഈ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിയ്ക്കുകയാണ് പ്രതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+