സര്‍ക്കാര്‍ ഏജന്‍സിയ്ക്ക് പ്രവേശന പരീക്ഷ നടത്താം: മാനേജ്മെന്റ് അസോസിയേഷന്‍
കൊച്ചി: സര്‍ക്കാര്‍ നിര്‍ദ്ദേശിയ്ക്കുന്ന ഏജന്‍സിയെക്കൊണ്ട് പ്രവേശന പരീക്ഷ നടത്തിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ജസ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി നടത്തിയ സിറ്റിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മാനേജ്മെന്റ് അസോസിയേഷന്‍ ഇക്കാര്യം അറിയിച്ചത്.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് പത്താംതരം, പ്ലസ് ടു ക്സാസുകളിലെ മാര്‍ക്ക് കൂടി പരിഗണിയ്ക്കുമെന്ന പഴയ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 25 ശതമാനം കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നും 75 ശതമാനം സീറ്റില്‍ പ്രവേശനം നടത്തുന്നതിന് സര്‍ക്കാര്‍ നിബന്ധനകള്‍ വെയ്ക്കരുതെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications