കേന്ദ്രപദ്ധതികള്‍ കുത്തിനിറച്ച ബജറ്റ്: ഹസ്സന്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിയ്ക്കുന്ന ധനമന്ത്രി തോമസ് ഐസകിന്റെ സംസ്ഥാന ബജറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കുത്തിനിറച്ചതാണെന്ന് കെപിസിസി വക്താവ് എം.എം ഹസ്സന്‍ ആരോപിച്ചു.
കാര്‍ഷിക രംഗത്തിനായി മാറ്റിവെച്ച ആയിരംകോടിരൂപയില്‍ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ക്കുള്ള വിഹിതമാണ് സിംഹഭാഗവും. അടിസ്ഥാന സൗകര്യവികസനമെന്ന കാര്യത്തെ പൂര്‍ണ്ണായും വിസ്മരിച്ച ബജറ്റാണിത്. വിലക്കയറ്റം തടയുന്നതിനും തൊഴിലില്ലായ്മ പരിഹരിയ്ക്കുന്നതിനും ബജറ്റില്‍ നിര്‍ദ്ദേശങ്ങളില്ല.
ക്ഷേമപദ്ധതികള്‍ക്കും വികസനപ്രവര്‍ത്തങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനെ ആശ്രയിക്കുന്ന സര്‍ക്കാറിന്റെ കേന്ദ്രവിരുദ്ധ പ്രഖ്യാപനങ്ങള്‍ അണികളെ തൃപ്തിപ്പെടുത്താനുള്ളവയാണ്.
റവന്യൂ കമ്മി കുറയ്ക്കാന്‍ ധനമന്ത്രി എല്ലാ പ്രതീക്ഷകളും അര്‍പ്പിച്ചിരിക്കുന്നത് കേന്ദ്രധനകാര്യ കമ്മിഷനിലാണ്. എല്ലാ അര്‍ത്ഥത്തിലും ഇതൊരു വടക്കുനോക്കി ബജറ്റാണ്- ഹസ്സന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications