കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെബി ഗ്രൂപ്പ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതിയുമായി ഹോങ്കോങ് ആസ്ഥാനമായ ജെബി ഗ്രൂപ്പിന്റെ ഇന്‍ഫിനിറ്റി കണ്‍സള്‍റ്റിങ് കോര്‍പറേഷന്‍ മേധാവികള്‍ ചൊവാഴ്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി ചര്‍ച്ച നടത്തും.

കാക്കനാട്ടെ 100 ഏക്കറില്‍ 1,000 കോടി രൂപയുടെ ഇന്‍ഫോപാര്‍ക്ക് അഞ്ചു വര്‍ഷം കൊണ്ടു വികസിപ്പിക്കാം, 200 ചതുരശ്ര അടി ഓഫിസ് ആരംഭിക്കാനുദേശിക്കുന്ന ചെറുകിട ഐടി സംരംഭകര്‍ക്കും അവസരം നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുന്ന കരടുരേഖ ജെബി ഗ്രൂപ്പ് കഴിഞ്ഞയാഴ്ച സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ചൊവാഴ്ചത്തെ ചര്‍ച്ച.

ടീകോമിന്റെ നിലപാടുകളില്‍ മാറ്റം വരാത്ത സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റി പദ്ധതി സര്‍ക്കാര്‍ വ്യവസ്ഥകള്‍ അനുസരിച്ചും ഭൂമിക്കു കൂടുതല്‍ വില നല്‍കിയും നടപ്പാക്കാമെന്ന വാഗ്ദാനത്തോടു ക്രിയാത്മകമായി പ്രതികരിക്കണമെന്ന നിലപാടാണു സര്‍ക്കാരിനുളളതെന്നാണു സൂചന.

പ്രവര്‍ത്തനത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ ഒരു കോടി ചതുരശ്ര അടിയായിരിക്കും ഐടി ടൗണ്‍ഷിപ്പ്. 99 വര്‍ഷത്തേക്കു ഭൂമി പാട്ടത്തിനെടുക്കാമെന്നും 100 ഏക്കറിന് 85 കോടി രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. 26% ഓഹരി സര്‍ക്കാരിനു നല്‍കും.

ഇതിനിടെ ഇന്‍ഫിനിറ്റി- റീജനസിസ് മേധാവികള്‍ പുതിയ സ്മാര്‍ട് സിറ്റി പദ്ധതി നിര്‍ദേശവുമായി സഹകരിക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി ധാരണയായിട്ടുണ്ട്.

ഇന്‍ഫിനിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗൗതം കാഞ്ചിലാല്‍, ജെബി ഗ്രൂപ്പിന്റെ ഐടി വിഭാഗമായ റീജനസിസ് വൈസ് പ്രസിഡന്റ് ശിവ്ജ്യോത് ചീമ, ഏഷ്യ പെസിഫിക് മേധാവി കാര്‍ത്തിക് സോമയ്യ എന്നിവരാണു ചൊവാഴ്ച സര്‍ക്കാരുമായി നിശ്ചയിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X