മാറാട്: ഭാഗിക അന്വേഷണം സാധ്യമല്ലെന്നു സിബിഐ
കൊച്ചി: മാറാട് കേസില്‍ ഭാഗികമായി മാത്രം അന്വേഷണം നടത്താന്‍ കഴിയില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
മാറാട് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കവേയാണ് സിബിഐ ഇക്കാര്യമറിയിച്ചത്. ഹര്‍ജി ഹൈക്കോടതി 26ലേക്ക് മാറ്റി.
മാറാട് കേസ് ഭാഗികമായി മാത്രം അന്വേഷിക്കുന്നതു വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. സിബിഐ അന്വേഷണം നടത്താനുളള സര്‍ക്കാരിന്റെ തീരുമാനത്തില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയിക്കാനാണ് കോടതി സിബിഐയോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രവും സിബിഐയും സാവകാശം തേടിയതിനെ തുടര്‍ന്നാണ് നേരത്തെ ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ചത്തെക്കു മാറ്റിയിരുന്നത്. പാലക്കാട്ടെ പീപ്പിള്‍ ഫോറം നാച്ച്വറല്‍ ജസ്റിസ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications