മാധ്യമ സിന്‍ഡിക്കേറ്റ്: ആരോപണം ശ്രദ്ധയില്‍ പെട്ടെന്നു വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നതായുളള ആരോപണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ആര്യാടന്‍ മുഹമ്മദിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്നാല്‍ സിഐഎയുടെ സഹായത്തോടെ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിനു ഇത്തരം കാര്യങ്ങള്‍ രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്നതാകയാല്‍ വെളിപ്പെടുത്താനാവില്ലെന്ന് എഴുതി നല്‍കിയ മറുപടിയില്‍ വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications