ഏലമലക്കാടുകളില്‍ കുടിയൊഴിപ്പിക്കല്‍ ശ്രമമില്ല: സിപിഎം
തിരുവനന്തപുരം: ഇടുക്കിയിലെ ഏലമലക്കാട് മേഖലയിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനും ഭൂമിയിലെ മരങ്ങളുടെ സംരക്ഷണം വനം വകുപ്പിനുമാണെന്ന 1958ലെ സര്‍ക്കാര്‍ തീരുമാനം പൂര്‍ണ്ണമായും നടപ്പാക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും കര്‍ഷകരുടെ ആശങ്കയകറ്റണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
1977ന് മുമ്പ് കൃഷി ചെയ്തിരുന്ന ഭൂമി കണ്ടെത്തുന്നതിന് ഫോറസ്റ്, റവന്യൂ വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ കൃഷിക്കാര്‍ക്കും പട്ടയം ലഭിയ്ക്കാനുള്ള അവകാശമുണ്ട്.
കുത്തകപ്പാട്ടത്തിന്റെ കാലാവധി പൂര്‍ത്തിയാക്കിയ കേസുകളില്‍ അവ പുതുക്കാന്‍ നടപടി സ്വീകരിയ്ക്കുകയും വേണം. നിലവിലുള്ള വനം സംരക്ഷിച്ചുകൊണ്ട് കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ സുപ്രിം കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്- സെക്രട്ടേറിയറ്റ് അറിയിച്ചു.












Click it and Unblock the Notifications