നാലു പാസാകാന്‍ അമ്മൂമ്മമാരും
കണ്ണൂര്‍ : പയ്യന്നൂരിലെ അമ്മൂമ്മമാരെ സമ്മതിക്കണം. വയസുകാലത്ത് നാലാം ക്ലാസ് പാസാകാന്‍ ദൃഢനിശ്ചയമെടുത്ത് ഉറക്കമൊഴിയുകയാണ് ഇവര്‍. ലക്ഷ്യം പയ്യന്നൂര്‍ നഗരസഭയുടെ സമ്പൂര്‍ണ സാക്ഷരത.
സംസ്ഥാന സാക്ഷരതാ മിഷന്റെ സഹായത്തോടെ സമ്പൂര്‍ണ പ്രൈമറി സാക്ഷരതാ പദ്ധതി വിജയിപ്പിക്കാന്‍ ഒരുങ്ങുകയാണ് പയ്യന്നൂര്‍ നഗരസഭ. നഗരസഭയുടെ പരിധിയില്‍ 461 പഠിതാക്കളാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ പരീക്ഷയെഴുതുന്നത്. പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയാല്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ പ്രൈമറി സാക്ഷരത കൈവരിച്ച നഗരസഭ എന്ന നേട്ടമാണ് പയ്യന്നൂര്‍ നഗരസഭയെ കാത്തിരിക്കുന്നത്.
കണക്ക്, മലയാളം, നമുക്കു ചുറ്റും എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞ എട്ടു മാസമായി പാഠ്യഭാഗങ്ങള്‍ വായിച്ചും എഴുതിയും പഠിച്ചും മനപ്പാഠമാക്കുകയാണ് എഴുപതു വയസു പിന്നിട്ട അമ്മൂമ്മമാരുള്‍പ്പെടെയുളള കുട്ടികള്‍.
26 കേന്ദ്രങ്ങളിലായി മാര്‍ച്ച് പന്ത്രണ്ടിന് പരീക്ഷ നടക്കും. 55 വയസില്‍ താഴെയുളളവരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ 70 പിന്നിട്ടവരും പിന്നീട സംഘത്തില്‍ ചേര്‍ന്നു.
ഇടതുസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് സിപിഎം സംസ്ഥാനക്കമ്മിറ്റി. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എഡിബി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച വിഎസ് അച്യുതാനന്ദന്റെ നടപടി രൂക്ഷവിമര്‍ശനത്തിനിരയായി. ഭിന്നാഭിപ്രായം രേഖപ്പെടുത്തണമെന്ന അച്യുതാനന്ദന്റെ നിലപാട് കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധവും പിശകുമാണെന്ന് കമ്മിറ്റി വിലയിരുത്തി. പാര്‍ട്ടിയും ഭരണവും തമ്മില്‍ ഏകോപിപ്പിക്കുന്നതിനുളള നടപടികള്‍ ജാഗ്രതയോടെ തുടരാന്‍ കാരാട്ട് നിര്‍ദ്ദേശിച്ചു.
വിഭാഗീയ വിഷയങ്ങള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും തര്‍ക്കവിഷയങ്ങള്‍ ഉന്നയിക്കാന്‍ ഇരുപക്ഷവും കാര്യമായി ശ്രമിച്ചില്ല. പാര്‍ട്ടിക്ക് വിധേയനായി തുടരുന്നതില്‍ അഭിമാനമേയുളളൂവെന്നും തനിക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും അച്യുതാനന്ദന്‍ നിയമസഭയില്‍ തുറന്നു പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പക്ഷവും ഒത്തുതീര്‍പ്പിന്റെ പാതയിലെത്തിയിട്ടുണ്ട്. കമ്മിറ്റിയിലെ ചര്‍ച്ചയുടെയും വാഗ്വാദത്തിന്റെയും പേരില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ സ്പിരിട്ട് നഷ്ടപ്പെടുത്തേണ്ടെന്ന നിലപാടിനാണ് ഔദ്യോഗിക പക്ഷത്തെ പ്രമുഖര്‍.
അടുത്ത ഒരു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട പരിപാടികളുടെ രൂപരേഖ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയത് കമ്മിറ്റി ഭേദഗതികലളാടെ അംഗീകരിച്ചു.












Click it and Unblock the Notifications