ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പിഎസ്സിയ്ക്ക് നിര്‍ദ്ദേശം നല്‍കി: വി.എസ്
തിരുവനന്തപുരം: പബ്ലിക് സര്‍വ്വീസ് കമ്മിഷന് കീഴില്‍ വരുന്ന ഒഴിവുകളെപ്പറ്റി അറിയിക്കാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.
ഒഴിവുകള്‍ ഒരു വര്‍ഷം മുമ്പ് തന്നെ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിയ്ക്കും.
പിഎസ്സി വഴി നിയമനം നടത്തുന്ന സ്ഥാനങ്ങളിലേയ്ക്ക് നേരിട്ട് നിയമനം നടത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 18,854 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു- വി.എസ് വ്യക്തമാക്കി.
കോണ്‍ഗ്രസിലെ കെ.സി വേണുഗോപാലിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വ്യാവസായികം, ടൂറിസം എന്നീ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നുണ്ടെന്ന് വേണുഗോപാല്‍ ആരോപിച്ചു.












Click it and Unblock the Notifications