Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം ഇടിച്ചിറക്കല്‍: കോഴിക്കോട്-ദുബയ് വിമാനം യാത്ര നീട്ടി

കോഴിക്കോട്: ദുബയ് വിമാനത്താവളത്തിലെ റണ്‍വേയില്‍ ധാക്കയില്‍ നിന്നുളള ബംഗ്ലാദേശ് എയര്‍ലൈസന്‍സ് വിമാനം കേടായി കിടക്കുന്നതിനാല്‍ കരിപ്പൂരില്‍ നിന്നുളള ദുബയ് വിമാനം യാത്ര നീട്ടിവച്ചു.

യന്ത്രത്തകരാറു മൂലം തിങ്കളാഴ്ച രാവിലെയാണ് ബംഗ്ലാദേശ് വിമാനം ദുബയ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയത്. തുടര്‍ന്ന വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളവും പരിസരവും പൊലീസുകാര്‍ വളഞ്ഞിരിക്കുകയാണ്.

ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 006 ബിമാന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഓടുമ്പോള്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതിനെത്തുടര്‍ന്ന് വിമാനത്തിന്റെ മുന്‍ഭാഗം തറയില്‍ ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ തീ പടര്‍ന്ന് പിടിച്ചെങ്കിലും പൈലറ്റ് ഉടന്‍ തന്നെ എഞ്ചിന്‍ ഓഫ് ചെയ്തു. ഇതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. 246 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+