പ്രത്യേക കാര്‍ഷിക പാക്കേജ്: സ്വാമിനാഥന്‍ കമ്മിഷന്‍ കുട്ടനാട്ടില്‍
ആലപ്പുഴ: കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക കാര്‍ഷിക പാക്കേജ് പദ്ധതിയില്‍ ആലപ്പുഴ ജില്ലയെ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട എം.എസ് സ്വാമിനാഥന്‍ കമ്മിഷന്‍ കുട്ടനാട്ടില്‍ സന്ദര്‍ശനം തുടങ്ങി.
തിങ്കളാഴ്ച രാവിലെ മുതലാണ് കമ്മിഷന്‍ അംഗങ്ങള്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചത്. കുട്ടനാട്ടിലെ കൃഷിരീതികളും കര്‍ഷകരുടെ ജീവിത സാഹചര്യങ്ങളും സംഘം വിലയിരുത്തും.
തിങ്കളാഴ്ചത്തെ സന്ദര്‍ശനത്തില്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കാണ് കുടുതല്‍ പ്രാധാന്യം നല്‍കുക. കുമരകം, പാതിരാമണല്‍ എന്നീ സ്ഥലങ്ങളിലും കമ്മിഷന്‍ അംഗങ്ങള്‍ തിങ്കളാഴ്ച സന്ദര്‍ശനം നടത്തും.
കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക പാക്കേജിന്റെ നടത്തിപ്പുണ്ടാവുക. കമ്മിഷന്‍ അംഗങ്ങള്‍ക്കൊപ്പം സാങ്കേതിക സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications