തോമസ് ഐസക്കിനെതിരേ അഞ്ചുകോടിയുടെ അഴിമതി ആരോപണം
തിരുവനന്തപുരം: ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനെതിരേ അഞ്ചുകോടി രൂപയുടെ അഴിമതി ആരോപണം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉയരുന്നത്.
കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിലെ തസ്തികകളില്‍ നിയമനം നടത്തിയതില്‍ ധനമന്ത്രിയുടെ അറിവോടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ജെഎസ്എസ് എംഎല്‍എ കെ.കെ ഷാജുവാണ് ആരോപണം ഉന്നയിച്ചത്. ഒരു തസ്തികയ്ക്ക് ഒന്നു മുതല്‍ മൂന്നു ലക്ഷം രൂപ വരെ കോഴ വാങ്ങിയെന്നാണ് ആരോപണം.
പ്രാദേശിക സിപിഎം ഘടകങ്ങളെ ഉപയോഗിച്ചാണ് പണം വാങ്ങിയിരിക്കുന്നതെന്നും ഷാജു നിയമസഭിയില്‍ അറിയിച്ചു. പിഎസ്സി പോലുളള സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കിക്കൊണ്ടാണ് നിയമന അഴിമതി നടത്തിയതെന്നും ആരോപണത്തില്‍ പറയുന്നു.












Click it and Unblock the Notifications